Psalms 33:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിന്നരം മീട്ടി സര്‍വേശ്വരനെ സ്തുതിക്കുവിന്‍; പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.
Malayalam 1992 MBSI
കിന്നരംകൊണ്ടു യഹോവേക്കു സ്തോത്രം ചെയ്‍വിന്‍; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിന്നരംകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; പത്തു കമ്പിയുള്ള വീണകൊണ്ട് അവനു സ്തുതി പാടുവിന്‍.
Malayalam Bible POC-ML 2013
കിന്നരംകൊണ്ടു കര്‍ത്താവിനെസ്‌തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.