Psalms 34:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ സങ്കീര്‍ത്തനം; അബീമേലെക്കിന്‍റെ മുമ്പില്‍ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോള്‍ പാടിയത്. [1] സര്‍വേശ്വരനെ ഞാന്‍ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാന്‍ നിരന്തരം സ്തുതിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
Malayalam 1992 MBSI
ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ച് ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് അബീമേലെക്കിന്‍റെ മുമ്പിൽവച്ചു ബുദ്ധിഭ്രമം നടിക്കയും അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവന്‍ പോകുമ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും, അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്‍െറ അധരങ്ങളിലുണ്ടായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും; അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.