Psalms 35:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബലഹീനനെ ശക്തനില്‍നിന്നും എളിയവനും ദരിദ്രനുമായവനെ മര്‍ദകനില്‍നിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യന്‍ എന്നു ഞാന്‍ സര്‍വാത്മനാ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.
Malayalam 1992 MBSI
യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നിനക്കു തുല്യൻ ആര്? “എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്‍റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്‍റെ അസ്ഥികളൊക്കെയും പറയും.
Malayalam Bible POC-ML 2013
കര്‍ത്താവേ, എന്‍െറ അസ്‌ഥികള്‍പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്‌തരില്‍നിന്നുംദുര്‍ബലനും ദരിദ്രനുമായവനെകവര്‍ച്ചക്കാരില്‍നിന്നും അങ്ങു രക്‌ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”