Psalms 35:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഞാനാകട്ടെ അവര്‍ രോഗികളായിരുന്നപ്പോള്‍ വിലാപവസ്ത്രം ധരിച്ചു. ഞാന്‍ ഉപവസിച്ച് ആത്മതപനം ചെയ്തു. ഞാന്‍ കുമ്പിട്ടു പ്രാര്‍ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.
Malayalam 1992 MBSI
ഞാനോ, അവര്‍ ദീനമായ്ക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്റെ പ്രാര്‍ത്ഥന എന്റെ മാര്‍വ്വിടത്തിലേക്കു മടങ്ങിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനോ, അവര്‍ ദീനമായിക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്‍റെ പ്രാര്‍ഥന എന്‍റെ മാര്‍വിടത്തിലേക്കു മടങ്ങിവന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ രോഗികളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്ത്‌ ഉപവസിച്ച്‌ആത്‌മപീഡനമേറ്റു; ശിരസ്‌സുനമിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട് നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു. എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,