Psalms 35:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, അങ്ങ് എത്രകാലം ഇതു നോക്കിനില്‌ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന് എന്നെ രക്ഷിക്കണമേ. ഈ സിംഹങ്ങളില്‍നിന്ന് എന്നെ വിടുവിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
Malayalam 1992 MBSI
കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളിൽ നിന്ന് എന്റെ ജിവനെയും വിടുവിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്ന് എന്‍റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങ്‌ എത്രനാള്‍ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍നിന്ന്‌ എന്നെ രക്‌ഷിക്കണമേ! ഈ സിംഹങ്ങളില്‍നിന്ന്‌ എന്‍െറ ജീവനെ രക്‌ഷിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും? അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.