Psalms 35:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞങ്ങള്‍ ആഗ്രഹിച്ചതു നടന്നല്ലോ; ഞങ്ങള്‍ അവന്‍റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവര്‍ പറയാതിരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
Malayalam 1992 MBSI
അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്ന് പറയരുതേ; “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു” എന്നും പറയരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
Malayalam Bible POC-ML 2013
ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന്‌അവര്‍ പറയാതിരിക്കട്ടെ! ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന്‌അവര്‍ വീമ്പിളക്കാതിരിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.