Psalms 37:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ന്യായത്തെ സ്നേഹിക്കുന്നു; അവിടുന്നു തന്‍റെ ഭക്തരെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് അവരെ എന്നും പരിപാലിക്കും; എന്നാല്‍ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
Malayalam 1992 MBSI
നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ന്യായപ്രിയനാകുന്നു; തന്‍റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
Malayalam Bible POC-ML 2013
കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധരെപരിത്യജിക്കുകയില്ല; നീതിമാന്‍മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്‌ടരുടെ സന്തതിവിച്‌ഛേദിക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും; എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.