Psalms 37:40 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു. സര്‍വേശ്വരനെ ആണല്ലോ അവര്‍ ശരണമാക്കിയിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കയാൽ അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനിൽ ആശ്രയിക്കകൊണ്ട് അവന്‍ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന്‌ അവരെ ദുഷ്‌ടരില്‍നിന്നുമോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ്‌ അവര്‍ അഭയം തേടിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.