Psalms 38:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സുഹൃത്തുക്കളും അയല്‍ക്കാരും; എന്‍റെ മഹാരോഗം നിമിത്തം എന്നില്‍നിന്ന് അകന്നു നില്‌ക്കുന്നു. ഉറ്റവര്‍പോലും അകന്നുമാറുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.
Malayalam 1992 MBSI
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നു നില്ക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍നിന്ന്‌അകന്നുനില്‍ക്കുന്നു;ഉറ്റവര്‍ അകന്നുമാറുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.