Psalms 38:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, ഞാന്‍ അങ്ങയില്‍ പ്രത്യാശവച്ചിരിക്കുന്നു; എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
Malayalam 1992 MBSI
അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്റെ നേരെ വമ്പു പറയുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, നിങ്കൽ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.
Malayalam Bible POC-ML 2013
കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണുഞാന്‍ കാത്തിരിക്കുന്നത്; എന്‍െറ ദൈവമായ കര്‍ത്താവേ,അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.