Psalms 39:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെദൂഥൂന്‍ എന്ന ഗായകസംഘനേതാവിന്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] നാവുകൊണ്ടു പാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്‍റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടര്‍ അടുത്തുള്ളപ്പോള്‍ നാവിനു കടിഞ്ഞാണിടുമെന്നും ഞാന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
Malayalam 1992 MBSI
നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെദൂഥൂന്‍ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [1] നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്‍െറ വഴികള്‍ ശ്രദ്‌ധിക്കും; എന്‍െറ മുന്‍പില്‍ ദുഷ്‌ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും; ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.