Psalms 4:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മര്‍ത്യരേ, എത്രനാള്‍ നിങ്ങള്‍ എനിക്ക് അപമാനം വരുത്തും? എത്രനാള്‍ നിങ്ങള്‍ പാഴ്വാക്കുകളില്‍ രസിച്ച്, വ്യാജത്തെ പിന്തുടരും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും?
Malayalam 1992 MBSI
പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യപുത്രന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? സേലാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
Malayalam Bible POC-ML 2013
മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്‍െറ അഭിമാനത്തിനു ക്‌ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു വ്യാജം അന്വേഷിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും? എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും?