Psalms 41:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവനെ പരിപാലിക്കും; അവന്‍റെ ജീവന്‍ സംരക്ഷിക്കും. അനുഗൃഹീതന്‍ എന്ന് അവന്‍ ദേശത്ത് അറിയപ്പെടും. അവിടുന്ന് അവനെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല.
Malayalam 1992 MBSI
യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് നീ അവനെ ഏല്പിച്ചുകൊടുക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല;
Malayalam Bible POC-ML 2013
കര്‍ത്താവ് അവനെ പരിപാലിക്കുകയുംഅവന്‍െറ ജീവന്‍ സംരക്‌ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന് അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.