Psalms 43:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവമേ, എനിക്കു നീതി നടത്തി തരണമേ; ദൈവഭക്തിയില്ലാത്തവര്‍ക്കെതിരെ, എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരില്‍നിന്നും നീതിരഹിതരില്‍നിന്നും എന്നെ വിടുവിക്കണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
Malayalam 1992 MBSI
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കല്‍നിന്നു എന്നെ വിടുവിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവമേ, എനിക്ക് ന്യായം നടത്തി തരണമേ; ഭക്തികെട്ട ജനതയോടുള്ള എന്റെ വ്യവഹാരം നടത്തണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോട് എന്‍റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്ന് എന്നെ വിടുവിക്കേണമേ.
Malayalam Bible POC-ML 2013
ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടിവാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ.