Psalms 43:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ. അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
Malayalam 1992 MBSI
നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ എന്റെ ശരണമായ ദൈവമാണല്ലോ; നീ എന്നെ ഉപേക്ഷിക്കുന്നതെന്ത്? ശത്രുവിന്റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എന്‍റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്? ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്ത്?
Malayalam Bible POC-ML 2013
ദൈവമേ, ഞാന്‍ അഭയംതേടിയിരിക്കുന്നത്‌ അങ്ങയിലാണല്ലോ, അങ്ങ്‌ എന്നെ പുറന്തള്ളിയതെന്തുകൊണ്ട്‌? ശത്രുവിന്‍െറ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടിവന്നത്‌എന്തുകൊണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?