Psalms 44:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രുക്കളുടെ മുമ്പില്‍ പലായനം ചെയ്യാന്‍ അവിടുന്നു ഞങ്ങള്‍ക്ക് ഇടയാക്കി. അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
Malayalam 1992 MBSI
വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
Malayalam Bible POC-ML 2013
ശത്രുവിന്‍െറ മുന്‍പില്‍ തോറ്റോടാന്‍അവിടുന്നു ഞങ്ങള്‍ക്കിടവരുത്തി; അവര്‍ ഞങ്ങളെ കൊള്ളയടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി, ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു.