Psalms 44:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാളുകൊണ്ടല്ല അവര്‍ ദേശം പിടിച്ചടക്കിയത്, കരബലംകൊണ്ടല്ല അവര്‍ വിജയം നേടിയത്. അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
Malayalam 1992 MBSI
തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്; സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്; നിന്റെ വലങ്കൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടാകുന്നു; നിനക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയത്; നിന്‍റെ വലംകൈയും നിന്‍റെ ഭുജവും നിന്‍റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
Malayalam Bible POC-ML 2013
വാളുകൊണ്ടല്ല അവര്‍ നാടു പിടിച്ചടക്കിയത്‌; കരബലംകൊണ്ടല്ല അവര്‍ വിജയംവരിച്ചത്‌; അവിടുത്തെ വലത്തുകൈയും ഭുജവുംമുഖപ്രകാശവും കൊണ്ടത്ര; അങ്ങ്‌ അവരില്‍ പ്രസാദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല; അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.