Psalms 45:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്; ലില്ലികള്‍ എന്ന രാഗത്തില്‍ കോരഹ്പുത്രന്മാരുടെ ഒരു ഗീതം. ഒരു പ്രേമഗീതം. [1] എന്റെ ഹൃദയം ശുഭവചനങ്ങള്‍കൊണ്ടു നിറയുന്നു. ഈ ഗാനം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു. എഴുതാന്‍ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്‍റെ തൂലികപോലെയാണ് എന്‍റെ നാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
Malayalam 1992 MBSI
എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. [1] എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാന്‍ പറയുന്നു. എന്റെ നാവ് സമര്‍ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു.
Malayalam Bible POC-ML 2013
എന്‍െറ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്‍െറ തൂലികയ്‌ക്കു തുല്യമാണ് എന്‍െറ നാവ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു; എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.