Psalms 48:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[13,14] അതിന്‍റെ കോട്ടകളും കൊത്തളങ്ങളും പരിശോധിക്കുക. “ഈ ദൈവം എന്നേക്കും നമ്മുടെ ദൈവം, അവിടുന്നു നമ്മെ എന്നും വഴിനടത്തും” എന്നു വരുംതലമുറയോടു പറയാന്‍ വേണ്ടിയാണിത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
Malayalam 1992 MBSI
വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്റെ കൊത്തളങ്ങൾ ശ്രദ്ധിച്ച് അരമനകൾ നടന്ന് നോക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്‍റെ കൊത്തളങ്ങളെ സൂക്ഷിച്ച് അരമനകളെ നടന്നു നോക്കുവിന്‍.
Malayalam Bible POC-ML 2013
അതിന്‍െറ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.