Psalms 52:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും, നിന്‍റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും. ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും.
Malayalam 1992 MBSI
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
Malayalam Bible POC-ML 2013
ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്‍െറ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും.