Psalms 52:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ പ്രവൃത്തികളെ ഓര്‍ത്ത് ഞാന്‍ എപ്പോഴും സ്തോത്രം അര്‍പ്പിക്കും. അങ്ങയില്‍ ഞാന്‍ പ്രത്യാശ വയ്‍ക്കും; അവിടുത്തെ ഭക്തന്മാരുടെ മുമ്പില്‍ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
Malayalam 1992 MBSI
നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അതു ചെയ്തിരിക്കകൊണ്ട് ഞാന്‍ നിനക്ക് എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്‍റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
Malayalam Bible POC-ML 2013
അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്‌ദി പറയും; അങ്ങയുടെ ഭക്‌തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രഷ്‌ഠമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ. സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.