Psalms 54:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. ദാവീദ് തങ്ങളുടെ അടുക്കല്‍ ഒളിച്ചിരിക്കുന്നുവെന്ന് സീഫ്യര്‍ ചെന്നു ശൗലിനോടു പറഞ്ഞപ്പോള്‍ പാടിയത്. [1] ദൈവമേ, തിരുനാമത്താല്‍ എന്നെ രക്ഷിക്കണമേ; അവിടുത്തെ ശക്തിയാല്‍ എനിക്കു നീതി നടത്തിത്തരണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
Malayalam 1992 MBSI
ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വാങ്മയ രൂപം നൽകിയത്. ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ; നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമച്ചത്. [1] ദൈവമേ, നിന്‍റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്‍റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.
Malayalam Bible POC-ML 2013
ദൈവമേ, അങ്ങയുടെ നാമത്താല്‍എന്നെ രക്‌ഷിക്കണമേ! അങ്ങയുടെ ശക്‌തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.