Psalms 55:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദിമുതലേ സിംഹാസനസ്ഥനായ ദൈവം എന്‍റെ പ്രാര്‍ഥന കേട്ട്, അവരെ പരാജയപ്പെടുത്തും. അവര്‍ ദുഷ്ടതയെ കൈവിടുന്നില്ലല്ലോ, അവര്‍ക്കു ദൈവഭയവുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം കേട്ടു അവർക്കു ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
Malayalam 1992 MBSI
ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ. അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം കേട്ട് അവര്‍ക്ക് ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നെ. സേലാ. അവര്‍ക്കു മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
Malayalam Bible POC-ML 2013
അനാദികാലംമുതലേ സിംഹാസനസ്‌ഥനായ ദൈവം എന്‍െറ പ്രാര്‍ഥന കേട്ട്‌ അവരെ ലജ്‌ജിതരാക്കും; എന്തെന്നാല്‍, അവര്‍ കല്‍പന പാലിക്കുന്നില്ല,ദൈവത്തെ ഭയപ്പെടുന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന മാറ്റമില്ലാത്ത ദൈവം, എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും കാരണം അവർക്കു ദൈവഭയമില്ല.