Psalms 55:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവമേ, അവിടുന്നു കൊലപാതകികളെയും വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു. അവര്‍ ആയുസ്സിന്‍റെ പകുതിപോലും തികയ്‍ക്കുകയില്ല. എന്നാല്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.
Malayalam 1992 MBSI
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍ ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.)
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവമേ, നീ അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.
Malayalam Bible POC-ML 2013
ദൈവമേ, അങ്ങ്‌ അവരെഅത്യഗാധത്തിലേക്കു തള്ളിവീഴ്‌ത്തും; രക്‌തദാഹികളും വഞ്ചകരുംആയുസ്‌സിന്‍െറ പകുതി എത്തുകയില്ല; എന്നാല്‍, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും. സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”