Psalms 56:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്; വിദൂരതയിലെ മിണ്ടാപ്രാവ് എന്ന രാഗത്തില്‍; ദാവീദിന്‍റെ ഗീതം. ഗത്തില്‍വച്ചു ഫെലിസ്ത്യര്‍ പിടികൂടിയപ്പോള്‍ പാടിയത്. [1] ദൈവമേ, എന്നോടു കരുണയുണ്ടാകണമേ; മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു. എന്‍റെ ശത്രുക്കള്‍ എന്നെ നിരന്തരം പീഡിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
Malayalam 1992 MBSI
ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ അവനെ ഗത്തിൽ വച്ച് പിടിച്ചപ്പോൾ രചിച്ചത്. ദൈവമേ, എന്നോട് കൃപയുണ്ടാകണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വര്‍ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തിൽവച്ചു പിടിച്ചപ്പോള്‍ ചമച്ചത്. [1] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
Malayalam Bible POC-ML 2013
ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവമേ, എന്നോടു കരുണയുണ്ടാകണമേ, എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു; ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.