Psalms 56:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്‍റെ ജീവനെ മരണത്തില്‍നിന്നും എന്‍റെ കാലുകളെ വീഴ്ചയില്‍നിന്നും രക്ഷിച്ചല്ലോ. അതുകൊണ്ടു ഞാന്‍ തിരുസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍തന്നെ നടക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
Malayalam 1992 MBSI
ഞാന്‍ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; അവന്‍ ശൌലിന്റെ മുമ്പില്‍നിന്നു ഗുഹയിലേക്കു ഔടിപ്പോയ കാലത്തു ചമെച്ചതു.)
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ദൈവമുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദൈവത്തിന്‍റെ മുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിനു നീ എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കാലുകളെ ഇടര്‍ച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
Malayalam Bible POC-ML 2013
ഞാന്‍ ദൈവസന്നിധിയില്‍ജീവന്‍െറ പ്രകാശത്തില്‍ നടക്കേണ്ടതിന്‌, അവിടുന്ന്‌ എന്‍െറ ജീവനെമരണത്തില്‍നിന്നും, എന്‍െറ പാദങ്ങളെ വീഴ്‌ചയില്‍നിന്നും രക്‌ഷിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം ഞാൻ ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്, അവിടന്ന് എന്നെ മരണത്തിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ. സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.