Psalms 59:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഞാന്‍ അങ്ങയുടെ ബലത്തെ പ്രകീര്‍ത്തിക്കും, പുലര്‍കാലത്ത് അവിടുത്തെ അചഞ്ചല സ്നേഹത്തെ ഞാന്‍ പ്രഘോഷിക്കും. എന്‍റെ കഷ്ടകാലത്ത് അവിടുന്ന് എന്‍റെ കോട്ടയും അഭയസങ്കേതവും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Malayalam 1992 MBSI
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനോ നിന്‍റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്‍റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Malayalam Bible POC-ML 2013
ഞാന്‍ അങ്ങയുടെ ശക്‌തി പാടിപ്പുകഴ്‌ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്‍െറ കഷ്‌ടതയുടെ കാലത്ത്‌അങ്ങ്‌ എന്‍െറ കോട്ടയും അഭയവുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.