Psalms 64:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ ഉറച്ചുനില്‌ക്കുന്നു; എവിടെ കെണി വയ്‍ക്കണമെന്ന് അവര്‍ ആലോചിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ് അവരുടെ വിചാരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുഷ്കാര്യത്തിൽ അവർ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവെക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആർ കാണും എന്നു അവർ പറയുന്നു.
Malayalam 1992 MBSI
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു; “നമ്മെ ആര് കാണും” എന്ന് അവർ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുഷ്കാര്യത്തിൽ അവര്‍ തങ്ങളെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ചു കെണിവയ്ക്കുവാന്‍ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്ന് അവര്‍ പറയുന്നു.
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ ദുഷ്‌ടലക്‌ഷ്യത്തില്‍ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്‌ക്കണമെന്ന്‌അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു:ആരു നമ്മെകാണും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; “ആരതു കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.