Psalms 68:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിനു സ്തുതി പാടുവിന്‍, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിന്‍. മേഘങ്ങളില്‍ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിന്‍. സര്‍വേശ്വരന്‍ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.
Malayalam 1992 MBSI
ദൈവത്തിന്നു പാടുവിന്‍, അവന്റെ നാമത്തിന്നു സ്തുതി പാടുവിന്‍; മരുഭൂമിയില്‍കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന്‍; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില്‍ ഉല്ലസിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിനു പാടുവിന്‍, അവന്‍റെ നാമത്തിനു സ്തുതി പാടുവിന്‍; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിന്‍; യാഹ് എന്നാകുന്നു അവന്‍റെ നാമം; അവന്‍റെ മുമ്പിൽ ഉല്ലസിപ്പിന്‍.
Malayalam Bible POC-ML 2013
ദൈവത്തിനു സ്‌തുതി പാടുവിന്‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനുസ്‌തോത്രങ്ങളാലപിക്കുവിന്‍; കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്‌ദിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.