Psalms 69:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വശക്തനായ ദൈവമേ, സര്‍വേശ്വരാ, അങ്ങയില്‍ പ്രത്യാശ വയ്‍ക്കുന്നവര്‍, എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ. ഇസ്രായേലിന്‍റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവര്‍, ഞാന്‍ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
Malayalam 1992 MBSI
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കൽ പ്രത്യാശവയ്ക്കുന്നവര്‍ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്‍റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്‍റെ നിമിത്തം നാണിച്ചുപോകരുതേ.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്‌ക്കുന്നവര്‍ഞാന്‍ മൂലം ലജ്‌ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്‍െറ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലംഅപമാനിതരാകാന്‍ സമ്മതിക്കരുതേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ.