Psalms 72:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേശത്ത് ധാന്യസമൃദ്ധി ഉണ്ടാകട്ടെ, മലകളില്‍ കതിര്‍ക്കുലകള്‍ വിളഞ്ഞുലയട്ടെ. അവയുടെ വിളവ് ലെബാനോന്‍ മലകളിലെപ്പോലെ സമൃദ്ധമാകട്ടെ! വയലില്‍ പുല്ലു നിറഞ്ഞു നില്‌ക്കുന്നതുപോലെ നഗരങ്ങള്‍ ജനങ്ങളെക്കൊണ്ടു നിറയട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
Malayalam 1992 MBSI
ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തു പര്‍വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.
Malayalam Bible POC-ML 2013
ഭൂമിയില്‍ ധാന്യസമൃദ്‌ധി ഉണ്ടാകട്ടെ! മലകളില്‍ കതിര്‍ക്കുല ഉലയട്ടെ! ലബനോന്‍പോലെ അതു ഫലസമൃദ്‌ധമാകട്ടെ! വയലില്‍ പുല്ലുപോലെ നഗരങ്ങളില്‍ജനം വര്‍ധിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ; കുന്നിൻമുകളിൽ അവ ആലോലമാടട്ടെ. ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ.