Psalms 74:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസാഫിന്‍റെ ധ്യാനം. [1] ദൈവമേ, അവിടുന്ന് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്ത്? അങ്ങയുടെ മേച്ചില്‍പ്പുറത്തെ ആടുകളായ ഞങ്ങളുടെ നേരേ അവിടുത്തെ കോപം ജ്വലിക്കുന്നതെന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
Malayalam 1992 MBSI
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസാഫിന്‍റെ ധ്യാനം. [1] ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്‍റെ മേച്ചൽപ്പുറത്തെ ആടുകളുടെ നേരേ നിന്‍റെ കോപം പുകയുന്നത് എന്ത്?
Malayalam Bible POC-ML 2013
ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്‍പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്? അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?