Psalms 74:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു തൃക്കരം പിന്‍വലിച്ചിരിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ സഹായിക്കാതെ കൈ കെട്ടിയിരിക്കുന്നതെന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
Malayalam 1992 MBSI
നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയില്‍നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കൈ, നിന്‍റെ വലംകൈ നീ വലിച്ചു കളയുന്നത് എന്ത്? നിന്‍റെ മടിയിൽനിന്ന് അത് എടുത്ത് അവരെ മുടിക്കേണമേ.
Malayalam Bible POC-ML 2013
അങ്ങയുടെ കരം എന്തുകെണ്ട്‌ അങ്ങു പിന്‍വലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട്‌ അടക്കിവച്ചിരിക്കുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു? തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!