Psalms 74:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങു പണ്ടേ തിരഞ്ഞെടുത്ത അവിടുത്തെ ജനത്തെ, അങ്ങു വീണ്ടെടുത്ത അവിടുത്തെ അവകാശമായ ഗോത്രത്തെത്തന്നെ ഓര്‍ക്കണമേ. അങ്ങു വസിച്ചിരുന്ന സീയോന്‍പര്‍വതത്തെ വിസ്മരിക്കരുതേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.
Malayalam 1992 MBSI
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വ്വതത്തെയും ഔര്‍ക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വതത്തെയും ഓര്‍ക്കേണമേ.
Malayalam Bible POC-ML 2013
അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ, അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയഗോത്രത്തെ, ഓര്‍ക്കണമേ! അവിടുന്നു വസിച്ചിരുന്നസീയോന്‍മലയെ സ്‌മരിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ, അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.