Psalms 76:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേര്‍ച്ചകള്‍ നേരുകയും നിറവേറ്റുകയും ചെയ്യുവിന്‍. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങള്‍ കാഴ്ചകള്‍ കൊണ്ടുവരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‌വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
Malayalam 1992 MBSI
നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍; അവന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ.
Malayalam Bible POC-ML 2013
നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവനിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേക്കു കാഴ്‌ചകള്‍ കൊണ്ടുവരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.