Psalms 76:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു, അവര്‍ എല്ലാവരും മരണമടഞ്ഞു. അവര്‍ക്ക് കൈ ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെ പോയി.
Malayalam 1992 MBSI
ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ധൈര്യശാലികളെ കൊള്ളയിട്ട് അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്ക് ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
Malayalam Bible POC-ML 2013
ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്‌ധാക്കള്‍ക്കു കൈയുയര്‍ത്താന്‍കഴിയാതെപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.