Psalms 77:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗായകസംഘനേതാവിന്, യെദൂഥൂന്യ രാഗത്തില്‍, ആസാഫിന്‍റെ സങ്കീര്‍ത്തനം [1] ഞാന്‍ ദൈവത്തോടു നിലവിളിക്കുന്നു, ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ നിലവിളിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
Malayalam 1992 MBSI
ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നെ നിലവിളിക്കും; അവൻ എന്റെ നിലവിളി ശ്രദ്ധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
Malayalam Bible POC-ML 2013
ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.