Psalms 84:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉണങ്ങിവരണ്ട ബാക്കാതാഴ്വരയിലൂടെ കടന്നുപോകുമ്പോള്‍, അവര്‍ അതിനെ നീരുറവുകളുടെ താഴ്വരയാക്കുന്നു. മുന്മഴയാല്‍ അത് അനുഗ്രഹിക്കപ്പെടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കണ്ണുനീർ താഴ്‌വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.
Malayalam 1992 MBSI
കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കണ്ണുനീര്‍ താഴ്വരയിൽക്കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂര്‍ണമായിത്തീരുന്നു.
Malayalam Bible POC-ML 2013
ബാക്കാത്താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെതാഴ്‌വരയാക്കുന്നു; ശരത്‌കാലവൃഷ്‌ടി അതിനെജലാശയങ്ങള്‍കൊണ്ടു നിറയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.