Psalms 9:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഞാന്‍ സീയോന്‍ നഗരവാതില്‌ക്കല്‍ നിന്നുകൊണ്ട്, അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കും. അവിടുന്ന് എന്നെ വിമോചിപ്പിച്ചതോര്‍ത്തു ഞാന്‍ സന്തോഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
Malayalam 1992 MBSI
ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്നെ സ്തുതിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളിൽ നിന്‍റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്‍റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
Malayalam Bible POC-ML 2013
അങ്ങനെ ഞാന്‍ അവിടുത്തെസ്‌തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ഞാന്‍ സന്തോഷിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോൻപുത്രിയുടെ കവാടത്തിൽ ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.