Psalms 94:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ തിന്മകൊണ്ടുതന്നെ അവിടുന്ന് അവരെ ശിക്ഷിക്കും. അവരുടെ ദുഷ്ടത നിമിത്തം അവരെ നിര്‍മ്മാര്‍ജനം ചെയ്യും. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ അവരെ തുടച്ചുനീക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
Malayalam 1992 MBSI
അവന്‍ അവരുടെ നീതികേടു അവരുടെമേല്‍ തന്നേ വരുത്തും; അവരുടെ ദുഷ്ടതയില്‍ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരുടെ നീതികേടു കൊണ്ട് തന്നെ അവരുടെമേൽ ശിക്ഷവരുത്തും; അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരുടെ നീതികേട് അവരുടെമേൽതന്നെ വരുത്തും; അവരുടെ ദുഷ്ടതയിൽതന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
Malayalam Bible POC-ML 2013
അവരുടെ അകൃത്യം അവിടുന്ന്‌ അവരിലേക്കുതന്നെതിരിച്ചുവിടും. അവരുടെ ദുഷ്‌ടതമൂലംഅവരെ നിര്‍മാര്‍ജനം ചെയ്യും; നമ്മുടെ ദൈവമായ കര്‍ത്താവ്‌അവരെ തൂത്തെറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.