Psalms 96:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളുടെ ഇടയില്‍ ഇങ്ങനെ പ്രഘോഷിക്കുവിന്‍. “സര്‍വേശ്വരന്‍ വാഴുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല. അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
Malayalam 1992 MBSI
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവ വാഴുന്നു; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജനതകളെ നേരോടെ വിധിക്കും” എന്ന് ജനതകളുടെ ഇടയിൽ പറയുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിന്‍; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
Malayalam Bible POC-ML 2013
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു; അതിന്‌ ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെനീതിപൂര്‍വം വിധിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു; അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.