Psalms 99:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമ്മുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍. അവിടുത്തെ പാദപീഠത്തില്‍ നമസ്കരിക്കുവിന്‍. അവിടുന്നു പരിശുദ്ധനാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
Malayalam 1992 MBSI
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിപ്പിന്‍; അവന്‍ പരിശുദ്ധന്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവൻ പരിശുദ്ധൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിന്‍; അവന്‍ പരിശുദ്ധന്‍ ആകുന്നു.
Malayalam Bible POC-ML 2013
നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്‌ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്‌ധനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ; അവിടന്ന് പരിശുദ്ധനാകുന്നു.