Psalms 99:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തില്‍പ്പെട്ടവരാണ്. ശമൂവേല്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു. അവര്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.
Malayalam 1992 MBSI
അവന്റെ പുരോഹിതന്മാരില്‍ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ ശമൂവേലും; ഇവര്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ അവര്‍ക്കും ഉത്തരമരുളി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവര്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ അവര്‍ക്ക് ഉത്തരമരുളി.
Malayalam Bible POC-ML 2013
മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്‌; അവിടുത്തെനാമം വിളിച്ചപേക്‌ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവര്‍ക്ക്‌ ഉത്തരമരുളി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു, അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും; അവർ യഹോവയെ വിളിച്ചപേക്ഷിച്ചു അവിടന്ന് അവർക്ക് ഉത്തരമരുളി.