Revelation 1:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[10,11] കര്‍ത്താവിന്‍റെ ദിവസത്തില്‍ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുമ്പോള്‍ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകില്‍ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമൊസ്, തുയത്തൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ ഏഴു സഭകള്‍ക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്.
Malayalam (ERV) WBTC Bible
കര്‍ത്താവിന്‍റെ ദിവസം ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നില്‍ ഞാനൊരു ഉഗ്രശബ്ദം കേട്ടു. ഒരു കാഹളം മുഴങ്ങിയതുപോലെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:
Malayalam 1992 MBSI
കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശതയിലായി: കാഹളനാദം പോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി:
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ദിനത്തില്‍ ഞാന്‍ ആത്‌മാവില്‍ ലയിച്ചിരിക്കേ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,”