Revelation 1:11 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
ശബ്ദം പറഞ്ഞു, “നീ കണ്ട എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തില്‍ എഴുതുക. അത് ഏഴു സഭകള്‍ക്കും അയയ്ക്കുക. എഫെസൊസ്, സ്മൂര്‍ന്നാ, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദിസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ സഭകളിലേക്ക്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.
Malayalam 1992 MBSI
നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴ് സഭകൾക്കും അയയ്ക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ, പെര്‍ഗരുമൊസ്, തുയഥൈര, സര്‍ദ്ദിസ്സ്, ഫിലദെല്‍ഫ്യ, ലവൊദിക്യ എന്ന ഏഴു സഭകള്‍ക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍കേട്ടു.
Malayalam Bible POC-ML 2013
കാഹളത്തിന്‍േറ തുപോലുള്ള ഒരു വലിയ സ്വരം എന്‍െറ പിറകില്‍നിന്നുകേട്ടു: നീ കാണുന്നത് ഒരു ഗ്രന്‌ഥത്തില്‍ എഴുതി എഫേസോസ്, സ്‌മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്‌ഥലങ്ങളിലെ സഭകള്‍ക്കും അയച്ചുകൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.