Revelation 1:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഏഴു പൊന്‍വിളക്കുകളും അവയുടെ മധ്യത്തില്‍ നിലയങ്കി ധരിച്ച് മാറില്‍ സ്വര്‍ണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു;
Malayalam (ERV) WBTC Bible
വിളക്കുകാലുകള്‍ക്കിടയില്‍ “മനുഷ്യപുത്രനെപ്പോലുള്ള” ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹം ഒരു നീളന്‍ മേലങ്കി അണിഞ്ഞിരുന്നു. മാറില്‍ സ്വര്‍ണ്ണപ്പട്ടയും കെട്ടിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
Malayalam 1992 MBSI
തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
Malayalam Bible POC-ML 2013
ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു സദൃശനായ ഒരു ആളിനെയും കണ്ടു.