Revelation 1:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ വലംകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുമുനവാള്‍ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു.
Malayalam (ERV) WBTC Bible
അവന്‍ തന്‍റെ വലതു കൈയില്‍ ഏഴു നക്ഷത്രങ്ങളെ പിടിച്ചിരുന്നു. അവന്‍റെ വായില്‍ നിന്നും മൂര്‍ച്ചയേറിയ ഇരുതലവാള്‍ പുറത്തേക്കു വന്നു. സൂര്യന്‍ ഏറ്റവും തീഷ്ണമായി പ്രകാശിക്കുന്പോലെ അവന്‍ കാണപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
Malayalam 1992 MBSI
അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ വായിൽ നിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വലംകൈയില്‍ ഏഴു നക്ഷത്രം ഉണ്ട്; അവന്‍റെ വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍െറ വലത്തുകൈയില്‍ ഏഴു നക്‌ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്‌ത്തലവാള്‍; വദനം പൂര്‍ണശക്‌തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു.