Revelation 1:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊന്‍വിളക്കുകളുടെയും മര്‍മ്മം ഇതാണ്: ഏഴു നക്ഷത്രം ഏഴു സഭകളുടെ മാലാഖമാരാണ്; ഏഴു വിളക്കുകള്‍ ഏഴു സഭകളും.
Malayalam (ERV) WBTC Bible
എന്‍റെ വലതു കയ്യില്‍ നീ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു വിളക്കുകാലുകളുടെയും അര്‍ത്ഥം ഇതാണ്: ഏഴു വിളക്കുകാലുകള്‍ ഏഴു സഭകളാണ്. ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.
Malayalam 1992 MBSI
എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മവും ഏഴു പൊന്‍നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്ക് ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
എന്‍െറ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്‌ഷത്രങ്ങളുടെയും ഏഴു സ്വര്‍ണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്‌: ഏഴു നക്‌ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്‍മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ വലതുകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെയും ഏഴു തങ്കനിലവിളക്കിന്റെയും രഹസ്യം ഇതാകുന്നു: ഏഴു നക്ഷത്രം ഏഴു സഭയുടെ ദൂതന്മാരും, ഏഴു നിലവിളക്ക് ഏഴു സഭയുമാണ്.