Revelation 10:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. മേഘത്തില്‍ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളില്‍ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും ഇരുന്നു.
Malayalam (ERV) WBTC Bible
പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ ശക്തനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്നതു കണ്ടു. ദൂതന്‍ മേഘങ്ങള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അവന്‍റെ തലയ്ക്കു ചുറ്റും ഒരു മഴവില്ലുണ്ടായിരുന്നു. ദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍ പോലെയും കാണപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.
Malayalam 1992 MBSI
ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മേഘം ധരിച്ചുകൊണ്ട് ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവരുന്നത് ഞാൻ കണ്ട്. അവന്റെ തലയ്ക്ക് മീതെ ഒരു മഴവില്ലും ഉണ്ടായിരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെയും അവന്റെ പാദങ്ങൾ തീത്തൂണുകൾപോലെയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങുന്നത് ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍.
Malayalam Bible POC-ML 2013
മേഘാവൃതനും ശക്‌തനുമായ വേ റൊരു ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവന്‍െറ ശിരസ് സിനുമീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്‌നിസ്‌തംഭങ്ങള്‍പോലെയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.