Revelation 10:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാലാഖ സിംഹം ഗര്‍ജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗര്‍ജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി.
Malayalam (ERV) WBTC Bible
ദൂതന്‍ ഒരു സിംഹത്തിന്‍റെ അലര്‍ച്ചപോലെ ആക്രോശിച്ചു. ദൂതന്‍റെ ശബ്ദത്തിനു ശേഷം ഏഴ് ഇടിമുഴക്കങ്ങള്‍ സംസാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.
Malayalam 1992 MBSI
ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ സിംഹത്തിന്റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴ് ഇടികളും നാദം മുഴക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴ് ഇടിയും നാദം മുഴക്കി.
Malayalam Bible POC-ML 2013
സിംഹഗര്‍ജനംപോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ ഏഴ്‌ഇടിനാദങ്ങള്‍ മുഴങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.